
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
എന്റെ ഭാഷ മലയാള ഭാഷ
എന്റെ ദൈവം കരുണയുള്ള ദൈവം
എന്റെ പാട്ട് മലയാള പാട്ട്
എന്റെ മാതാ പിതാ ഗുരുക്കളെ ഞാൻ സ്നേഹിക്കും
അമ്മ തന്ന തണലിൽ ഞാൻ വളർന്നൂ വളർന്നൂ
അച്ഛൻ പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തൂ...
അച്ഛനും അമ്മയും നൽകിയ സ്നേഹം
അതുമാത്രം മതി എനിക്കിനി....
എന്റെ നാട് മലയാള നാട്
എന്റെ ഭാഷ മലയാള ഭാഷ
എന്റെ ദൈവം കരുണയുള്ള ദൈവം
എന്റെ പാട്ട് മലയാള പാട്ട്
ഗൗരി കൃഷ്ണ [കെ.വി.എൽ.പി.ജി സ്കൂൾ, പൊൻകുന്നം, കോട്ടയം]

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം