
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഉഴുതുമറിക്കൂ.... ഉഴുതുമറിക്കൂ....
പാടവരമ്പത്ത് ഞാനുണ്ട്....
ഞാനുണ്ടേൽ ചോറുണ്ട്....
ലാ.....ലാ.....ലാ.....ലാ.....ലാ.....
ഒരു മണിച്ചോറ് തിന്നീടാം....
അധ്വാനിച്ചു പഠിച്ചീടാം....
അധ്വാനിച്ചേ മതിയാവൂ.....
കൊയ് കൊയ് എന്നെ കൊയ്.....
കൊക്കുകൾ വന്ന് നിന്നീടും ആ
പാടവരമ്പത്തെമ്പാടും...
ലാ.....ലാ.....ലാ.....ലാ.....ലാ.....
നമ്മൾ കഴിക്കും ചോറ്
ഹൊയ്യാ ഹൊയ്യാ ഹോഹോഹോ
കൊയ് കൊയ് എന്നെ കൊയ്.....
ഗൗരി കൃഷ്ണ [കെ.വി.എൽ.പി.ജി സ്കൂൾ, പൊൻകുന്നം, കോട്ടയം]

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം