കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കുഞ്ഞിക്കാറ്റത്തയ്യാ കണ്ടോ കല്ലിൻമേലൊരു പൂ വീണു നല്ല വെളുപ്പുള്ളഞ്ചിതളുള്ളൊരു കുഞ്ഞൊരു മുല്ലപ്പൂ വീണു പിന്നൊരു കാറ്റിൽ കുഞ്ഞിപ്പൂവതു ദൂരേ പാറീ എന്നാലും കല്ലിന്നിപ്പോൾ നല്ല സുഗന്ധം മുല്ലപ്പൂവതു തൊട്ടതിനാൽ നന്മകളുള്ളവർ നമ്മെ തൊട്ടാൽ നമ്മളുമിങ്ങനെ മാറിപ്പോം!#~ ജോസ് പ്രസാദ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം