വാല് ചതിച്ചു

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

a നീണ്ട വാലുള്ളൊരു നീലൻ കുറുക്കച്ചൻ 
ഈട്ടിത്തടി വാങ്ങാൻ മില്ലിൽപ്പോയ് !
തടി നോക്കി നിൽക്കുമ്പോൾത്തടിയല്പം നീങ്ങിപ്പോയ് !
നീണ്ട വാലയ്യാ കുടുങ്ങിപ്പോയ് 
വേദനകൊണ്ടു പുളഞ്ഞ കുറുക്കച്ചാർ 
ഓലിയിട്ടോലിയിട്ടയ്യോ പാവം!
"വാലുമുറിക്കേണം, വേറെ വഴിയില്ല!"
വൈദ്യൻ കുരങ്ങച്ചൻ ചൊല്ലിവേഗം!
ഇതുകണ്ടുനിന്നൊരു കൊമ്പനാനക്കുട്ടൻ 
തുമ്പിക്കരത്താൽ തട്ടിയെടുത്തു!
വാലുമുറിഞ്ഞില്ല! കാട്ടിലേക്കോടിപ്പോയ്!
'മുറിവാല'നെന്ന പേർ കിട്ടിപ്പോയി! a

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
neenda vaalulloru neelan kurukkachan 
eettithadi vaangaan millilppoy !
thadi nokki nilkkumbolthadiyalpam neengippoy !
neenda vaalayyaa kudungippoy 
vedanakondu pulanja kurukkachaar 
oliyittoliyittayyo paavam!
"vaalumurikkenam, vere vazhiyilla!"
vaidyan kurangachan chollivegam!
ithukanduninnoru kombanaanakkuttan 
thumpikkarathaal thattiyeduthu!
vaalumurinjilla! kaattilekkodippoy!
'murivaala'nenna per kittippoyi!
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !