
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നേരമില്ലാർക്കും നേരമില്ല
നേരറിയാനും നോവറിയാനും
നേരത്തേയെത്താനും നേരമില്ല!
ഒന്നു ചിരിക്കുവാൻ നേരമില്ല
ഒന്നിച്ചിരിക്കുവാൻ നേരമില്ല
തമ്മിലറിയാനും നമ്മെയറിയാനും
ഒന്നുരിയാടാനും നേരമില്ല!
കൈയോട് കൈകോർത്ത് ചേർന്നീടണം
കരളും പകുത്ത് നാം നൽകിടേണം
താങ്ങായ് തണലായ് മാറിടേണം
നേരത്തിനർഥമുണ്ടായിടേണം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
neramillaarkkum neramilla
neramillaarkkum neramilla
nerariyaanum novariyaanum
neratheyethaanum neramilla!
onnu chirikkuvaan neramilla
onnichirikkuvaan neramilla
thammilariyaanum nammariyaanum
onnuriyaadaanum neramilla!
kaiyodu kaikorthu chernneedanam
karalum pakuthu naam nalkidenam
thaangaay thanalaaya maaridenam
nerathinerthamundayidenam!