ആരെല്ലാം?

പഴയ ബാലമാസികകളിൽ നിന്നും മറ്റും ശേഖരിച്ചതും തനിയെ എഴുതിയതുമായ കുട്ടിപ്പാട്ടുകൾ ആണ് ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും പാട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി അറിയിക്കുക. നിങ്ങളുടെ പാട്ടുകൾ ഇവിടെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവ mashhari30@gmail.com വിലാസത്തിൽ അയച്ചുതരിക.
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

അമ്പലമുറ്റത്താലിൻ കൊമ്പ-
ത്തൂഞ്ഞാലാടുവതാരെല്ലാം?
പൂത്തിരി വാല് കുലുക്കിപ്പായും
പൂവഴകുള്ളൊരു കുഞ്ഞണ്ണാൻ.
ചുവന്നു തുടുത്തൊരു ചുണ്ട് മിനുക്കി
തത്തി നടക്കും തത്തമ്മ
'കാ...കാ...കാ...കാ..' എന്ന് കരയും
കള്ളിക്കാക്ക കരിങ്കാക്ക
'കൂ..കൂ...കൂ...കൂ' പാട്ടുകൾ പാടും
പുള്ളിക്കുയിലും പിള്ളേരും
'മൂ...മൂ....മൂ....മൂ..' മൂളിക്കൊണ്ട്
കണ്ണ് മിഴിക്കും മൂങ്ങച്ചാർ.


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
ambalamuttathaalin komba-
thoonjaalaaduvathaarellam?
poothiri vaalu kulukkippaayum
poovazhakulloru kunjannaan.
chuvannu thuduthoru chundu minukki
thathi nadakkum thathamma
'kaa...kaa...kaa...kaa..' ennu karayum
kallikkaakka karinkaakka
'koo..koo...koo...koo' paattukal padum
pullikkuyilum pillerum
'moo...moo....moo....moo..' moolikkondu
kannu mizhikkum moongachaar.

Post a Comment

0 Comments