കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നീണ്ടുവളഞ്ഞൊരു തുമ്പിക്കരം ശേലിൽ കുലുക്കി വികൃതി കാട്ടി കാലിൽ കൊരുത്തിട്ട ചങ്ങലയോ 'കിലുകിലെ കിക്കിലെ' ഗാനമാക്കി ഓലകൾ കീറിയടുക്കി വായിൽ വേലകൾ കാട്ടി രുചിച്ചുനോക്കി കൊമ്പുകൾ രണ്ടുള്ള തമ്പുപോലെ തുമ്പിക്കരത്തിനു കാവലാക്കി ഇത്തിരിയില്ലാത്ത കണ്ണുരുട്ടി കോട്ടപോലുള്ള വയർ കുലുക്കി കൊച്ചു പാപ്പാനെ മുതുകിലേറ്റി കൊച്ചു കൊമ്പൻ പോണ പോക്കുകണ്ടോ?