
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മനത്തമ്പിളിമാമന്റെ
മടിയിലിരുന്ന് കളിച്ചീടും
വികൃതിക്കാരൻ കലമാനേ
ആളുകളെല്ലാമുറങ്ങുമ്പോൾ
അമ്പിളിമാമനുറങ്ങുമ്പോൾ
താഴെക്കിങ്ങനെ ചാടിക്കോ
ഭൂമിയിലുള്ള വിശേഷങ്ങൾ
വാലുംപുള്ളീം കളയാതെ
പകർന്നുനൽകാം കലമാനേ
ഒറ്റച്ചാട്ടം ചാടിക്കോ!a