മോഹം

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

പൊത്തിലിരിക്കും തത്തമ്മയ്ക്ക് 
കൊത്തിക്കൊത്തി നടക്കാൻ മോഹം 
നീന്തി നടക്കും തിത്തിരിമീനിന് 
ആകാശത്തു പറക്കാൻ മോഹം 
കാടുകുലുക്കും ആനക്കൊമ്പന് 
ഓമനമൃഗമായ് മാറാൻ മോഹം 
ചാടിത്തുള്ളും തവളക്കുട്ടന് 
പുലിയായ് മാറാൻ മോഹം 
കൊക്കരകൊക്കും കോഴിപ്പുവന്
മയിലാകാനൊരു മോഹം 
മയിലമ്മയ്ക്കോ - കുയിലാകാനും 
കുയിലിനു മയിലാകാനും മോഹം 
മോഹം പലവിധമുലകിൽ നടപ്പൂ 
ആരായാലും നന്നായി നടപ്പൂ !
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !