ചോരക്കൊതിയൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

പാട്ടും പാടിയടുത്തുവരും 
പക്ഷം വീശി കാറ്റുതരും 
മുട്ടിയുരുമ്മും, ചുറ്റിനടക്കും,
ഉറ്റവരെപ്പോൽ ഭാവിക്കും ;
അറിയില്ലെന്നാൽ നാമാരും 
അവനിലെ രക്തക്കൊതി തെല്ലും,
അറിയാതാല്പമിരുന്നെന്നാ-
ലതുമതി ചോര കുടിച്ചീടാൻ !
ആട്ടിപ്പായിച്ചാൽ പോലും 
മാറിയില്ലെന്തൊരു വൈരാഗ്യം!
പാലു ചുരത്തുന്നകിടീന്നും 
ചോര കുടിക്കാനാണിഷ്ടം !
തേനോടൊട്ടും കൊതിയില്ല,
താരുകൾ നോക്കിപ്പോവില്ല,
ജീവൻ പോലുമുപേക്ഷിച്ചും 
ചോരയ്ക്കായവർ വെമ്പുന്നു. 

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !