കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കുരുവീ കുരുവീ വീടെവിടാ..? അക്കരമാവിൻ കൊമ്പത്ത് കുഞ്ഞിക്കരടീ വീടെവിടാ? ചാഞ്ഞുനിൽക്കും ആലിൻമേൽ തിത്തിരിമാനേ വീടെവിടാ...? തെക്കേമലയുടെ ചാരത്ത് ആനക്കുട്ടാ വീടെവിടാ?ചോലക്കാടിന്നരികത്ത് പുള്ളിക്കടുവേ വീടെവിടാ?ഇല്ലിക്കാടിൻ തെക്കാണ് ആമക്കുട്ടാ വീടെവിടാ?ലില്ലിപ്പുഴയുടെ തീരത്ത് കുയിലിപ്പെണ്ണേ വീടെവിടാ? കാക്കപ്പെണ്ണിൻ - കൂടാണെന്നുടെ പൊൻവീട് !