കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അച്ചുച്ചാരുടെ പീടികയിൽ ഉച്ചകഴിഞ്ഞാരു മേളാങ്കം പച്ചക്കറികൾ തമ്മിൽ തമ്മിൽ പതിവില്ലാത്തൊരു വക്കാണം! പച്ചപ്പയറും പാവയ്ക്കായും ഉച്ചത്തിൽ പഴിചൊല്ലുന്നു കോവയ്ക്കായും കുമ്പളവും കയ്യാങ്കളികൾ കാട്ടുന്നു കോലും കൈയിലെടുത്തിട്ട് കലിതുള്ളുന്നു മുരിങ്ങക്ക മുളകിനെയൊന്നു കടിച്ചപ്പോൾ എരിഞ്ഞുചാടീ വെണ്ടയ്ക്ക ശണ്ഠയ്ക്കിടയിൽ പാഞ്ഞെത്തി മൂത്തുപഴുത്താരു തക്കാളി തട്ടിലിരുന്നാൽ മത്തങ്ങ നിലപാടീ പെട്ടെന്ന് മത്തങ്ങായുടെ കീഴിൽപ്പെട്ട് ചക്കിളിയായി തക്കാളി - അസുരമംഗലം വിജയകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം