നേതാവ്

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

അ ആ ഇ ഈ - അറിയില്ല; 
ഒന്നേ രണ്ടേ - അറിയില്ല;
എന്നാലെന്തേ പൊന്നപ്പൻ 
ഒന്നിൽ നിന്നു ജയിച്ചല്ലോ!
ഒന്നുംതന്നെ പഠിക്കാതെ 
ഒന്നാം ക്‌ളാസു കടന്നപ്പോൾ 
പൊന്നപ്പനതു ലാക്കായി !
പിന്നെപ്പിന്നതു തരമായി !
പേരെഴുതാൻകൂടറിയാതെ 
എൽപി-യുപി-പാസ്സായി !
വീട്ടീന്നകലെ ഹൈസ്ക്കൂളിൽ 
എട്ടാം ക്‌ളാസ്സിൽ ചേർന്നപ്പോൾ 
ആളൊരു സ്വല്പം 'മേജറു'മായ് !
സ്‌ക്കൂളിൽ താനൊരു 'ലീഡറു'മായ്!
ജാഥ നയിക്കും നേതാവായ് !
ഗാഥകൾ പാടും ജേതാവായ് !
'പാർട്ടി'യിലിത്തിരി പിടിപാടായ്!
സാറുമ്മാർക്ക് ഭയപ്പാടായ് !
കോപ്പിയടിക്കാനതു തരമായ് !
ക്ലാസുജയിക്കാനതു വഴിയായ് !
ഒമ്പതിലേയ്‌ക്കു കടന്നപ്പോൾ 
ചെമ്പൻ മീശ മുളച്ചപ്പോൾ 
ക്ലാസ്സിൽപ്പോലും കയറാതെ 
ക്ലാസ്സു കടന്നൂ പൊന്നപ്പൻ!
പത്താം തരമതുമിതുപോലെ 
പാസ്സാക്കാമെന്നവനോർത്തു 
സ്കൂളിലു'ഴപ്പന്റാശാ'നായ് !
എസ്-എസ്-എൽ-സീ ഫലമെത്തീ;
പൊന്നൻ പൊട്ടിപ്പാളീസ്സായ് !
കെട്ടവരൊക്കെ കളിയാക്കി;
അന്നുപഠിത്തം മതിയാക്കി;
ഇന്നൊരു ജോലിയ്ക്കലയുന്നു !
ജീവിക്കാനവനുഴലുന്നു ! 

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !