കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മാവിലിരിക്കും മാടത്ത വാവാവാവാ തത്തമ്മേ ചില്ല കുലുക്കിടുമണ്ണാനേ മെല്ലെപ്പാടും പൂങ്കുയിലേ അരികിൽ നിങ്ങൾ പോരാമോ? ഒരുമിച്ചല്പമിരിക്കാമോ? താഴേത്താപ്പിൽ തണലല്ലേ താളമടിക്കാൻ കാറ്റില്ലേ? കണ്ടാലൊന്നു ചിരിക്കേണം മിണ്ടാമെങ്കിൽ മിണ്ടേണം ഒന്നിച്ചാലതു സന്തോഷം ഒരുമയിൽ നമ്മുടെയാഹ്ലാദം!
-ബിമൽകുമാർ രാമങ്കരി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം