കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കണ്ടോ കണ്ടോ ചാച്ചാജി ശാന്തിസ്വരൂപൻ ചാച്ചാജി ഭാരതപുത്രൻ ചാച്ചാജി ഞങ്ങടെ തോഴൻ ചാച്ചാജി വെളുത്തപാന്റും കോട്ടുമണിഞ്ഞ് പുഞ്ചിരിതൂകും ചാച്ചാജി നെഞ്ചത്തുറോസാപ്പൂവു ചാർത്തി. തെളിഞ്ഞു നിൽക്കും ചാച്ചാജി ഭാരതപുത്രൻമാർക്കെന്നുംസ്നേഹം നൽകിയ ചാച്ചാജി നാടിനുമോചനമേകീടാൻ പട നയിച്ചൊരു ചാച്ചാജി! കണ്ടോ കണ്ടോ ചാച്ചാജി ഭാരതപുത്രൻ ചാച്ചാജി