കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
സ്വാതന്ത്ര്യത്തിൻ മൂവർണ്ണക്കൊടി വാനിലുയർന്നു പറക്കട്ടെ
അടിമത്തത്തിൻ ചങ്ങല പൊട്ടിയചരിതമതെന്നുംചിന്തിക്കാൻരണഭൂമികളിൽ രക്തം ചിന്തിയപടയാളികളുടെ സ്മരണയിൽ നാംആദരവോടെ വണങ്ങുക വേണം ഭാരതദേശക്കൊടിയിതിനെ
മുകളിൽക്കാണാം കുങ്കുമ വർണ്ണം സൂര്യപ്രഭ പോലെ
താഴത്താഹാ ഹരിത മനോഹര വർണ്ണം കാണുന്നു.
നടുവിൽക്കാണാം വെളുത്തനിറമതുപുലർവെട്ടം പോലെ
അതിന്റെ നടുവിൽകീർത്തിയെഴുന്നൊരു ചക്രം കാണുന്നു.അതാണു ഭാരതധർമ്മ പതാകവണങ്ങുക നാമെന്നും
- ഹരീഷ് ആർ നമ്പൂതിരിപ്പാട്, കൂത്താട്ടുകുളം📱7558837176
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം