കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നമ്മുൾക്കുണ്ടൊരു മുത്തച്ഛൻഗാന്ധിജിയെന്നൊരു മുത്തച്ഛൻനമ്മുടെ നാടിൻ സ്വാതന്ത്ര്യംനേടി തന്നതാം മുത്തച്ഛൻനേടി തന്നതാം മുത്തച്ഛൻ ബ്രിട്ടീഷുകാരെ തുരത്തിയതാംബാരിസ്റ്റ്റാകും അപ്പൂപ്പൻനമ്മുടെ നാടിൻ സ്വാതന്ത്ര്യത്തിന്ജയിൽ വാസം നയിച്ചതാം അപ്പൂപ്പൻ ജയിൽ വാസം നയിച്ചതാം അപ്പൂപ്പൻ തോക്കും ബോംബും ഒന്നുമില്ലാതെ അഹിംസയും സത്യാഗ്രഹവും സമരമുറയുമായി
സ്വന്തം നാടിനുവേണ്ടി യപ്പൂപ്പൻ ത്യാഗോജ്ജ്വലമായിജീവിച്ചുടൻ ത്യാഗോജ്ജ്വലമായി ജീവിച്ചുടൻ
സ്വാതന്ത്ര്യം നേടിയ അപ്പൂപ്പൻ ബാപ്പുജി എന്നൊരു അപ്പൂപ്പൻ സ്വാതന്ത്ര്യം നേടിയ അപ്പൂപ്പൻ ബാപ്പുജി എന്നൊരു അപ്പൂപ്പൻ ഗാന്ധിജി എന്നൊരു അപ്പൂപ്പൻ
ഷേർലി ജെ
(സി.എം.എസ് എൽ പി സ്കൂൾ പൊൻകുന്നം, കോട്ടയം)
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം