മൂളുന്ന മുത്തശ്ശി

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

എങ്ങാണ്ടെങ്ങാണ്ട മുത്തശ്ശി 
എപ്പൊഴും കൂനിയിരിക്കുന്നു! 
ഏലേലയ്യാ മുത്തശ്ശി 
എന്തു പറഞ്ഞാലും മൂളുന്നു. 
മൂടിപ്പുതച്ചങ്ങിരുന്നാലും 
മുന്നോട്ടും പിന്നോട്ടും നോക്കുന്നു 
കുഞ്ഞലിയോടുന്നകാണുമ്പം 
കണ്ടില്ലേ കണ്ണുമിഴിക്കുന്നു 
എങ്ങും പറക്കുന്ന മുത്തശ്ശി 
എപ്പൊഴും രാത്രിയിലെത്തുന്നു 
ഏതാണേതാണാ മുത്തശ്ശി 
എന്നുടെ മൂങ്ങാ മുത്തശ്ശി
- ബിമൽകുമാർ രാമങ്കരി

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !